News Crime

സദാചാര പോലിസ് ചമഞ്ഞ് കണ്ണൂരില്‍ വിദ്യാര്‍ഥിക്കുനേരെ മര്‍ദ്ദനം

കണ്ണൂര്‍: സദാചാര പോലിസ് ചമഞ്ഞ് കണ്ണൂരില്‍ വിദ്യാര്‍ഥിക്കുനേരെ മര്‍ദ്ദനം. പാനൂര്‍ മുത്താറി പീടികയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്കു നേരെയാണ് മര്‍ദ്ദനം. പെണ്‍കുട്ടിയുടെ കൂടെ നടന്നുവെന്ന് ആരോപിച്ച് ഓട്ടോ റിക്ഷാ ഡ്രൈവറാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്ന ദൃശ്യം മാതൃഭൂമി ന്യൂസിന് ലഭിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.