News Crime

ആലപ്പുഴയില്‍ ദമ്പതികളെ വഴിയില്‍ തടഞ്ഞ് സദാചാര ഗുണ്ടായിസം

ആലപ്പുഴ: ദമ്പതികളെ രാത്രി വഴിയില്‍ തടഞ്ഞ് ആലപ്പുഴ കൈനകരിയില്‍ സദാചാര ഗുണ്ടായിസം. റോഡരികില്‍ വാഹനം നിര്‍ത്തി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെ രണ്ട് പേര്‍ ചേര്‍ന്ന് തടഞ്ഞുവെക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ദമ്പതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.