News Crime

കുട്ടിയെ മര്‍ദ്ദിച്ച അമ്മയ്‌ക്കെതിരെ കൊലപാതകക്കേസ്

കൊച്ചി: കുട്ടിയെ മര്‍ദ്ദിച്ച അമ്മയ്‌ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അനുസരണക്കേട് കാട്ടിയതിനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് അമ്മയുടെ മൊഴി. പോലീസ് സംഘം ജാര്‍ഖണ്ഡിലേക്ക് തിരിച്ചെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.