News Crime

ആലപ്പുഴയിലെ കുഞ്ഞിന്റെ കൊലപാതകം: അമ്മ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു

ആലപ്പുഴ: ചേര്‍ത്തല പട്ടണക്കാട്ട് പതിനഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിത് അമ്മ തന്നെ. തുടക്കത്തിലെ ഉയര്‍ന്ന സംശയം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കൂടുതല്‍ ബലപ്പെടുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഉറക്കിക്കിടത്തിയ കുഞ്ഞിനെ ഇന്നലെ ചലനമറ്റ നിലയില്‍ കണ്ടെത്തിയെന്ന് ഇന്നലെ പറഞ്ഞ ആതിര ഇന്ന് കുറ്റം ഏറ്റുപറഞ്ഞു. നിരന്തരം കലഹമുണ്ടാകുന്ന വീടായിരുന്നു ഇവരുടേത്. ഇന്നലെയാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. സംശയം തോന്നിയ ഡോക്ടര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.