News Crime

ഇടുക്കിയില്‍ അമ്മ കുട്ടികളെ മര്‍ദ്ദിച്ചതായുള്ള വീഡിയോ അഭിനയമെന്ന് കുട്ടികളുടെ അമ്മ

ഇടുക്കി: ഇടുക്കി അണക്കരയില്‍ അമ്മ കുട്ടികളെ മര്‍ദ്ദിച്ചതായുള്ള വീഡിയോ പ്രചരിച്ച സംഭവം അഭിനയമെന്ന് കുട്ടികളുടെ അമ്മ. വിദേശത്തുള്ള ഭര്‍ത്താവില്‍ നിന്നും വീട്ട് ചിലവ് ലഭിക്കുന്നതിനായാണ് വീഡിയോ ചിത്രീകരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലീസ്.