News Crime

സ്വഭാവം മാറി ഹോളിവുഡ് സിനിമകള്‍

സ്ത്രീയുടെ കാല്‍പനിക പരിവേഷങ്ങള്‍ പൊളിച്ചെഴുതുകയാണ് ഹോളിവുഡ്. കഥാപാത്രങ്ങളുടെ കറുത്ത വശങ്ങള്‍ പുരുഷനു മാത്രം അവകാശപ്പെട്ടതെന്ന നൂറ്റാണ്ടിന്റെ ചലച്ചിത്രവ്യാകരണമാണ് തിരുത്തുന്നത്. കഥാപരിസരത്തിന്റെ നല്ല വശത്തു നിലയുറപ്പിക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ മാത്രം കണ്ടു പതിവുള്ള പ്രേക്ഷകനും ആസ്വാദനശീലങ്ങള്‍ മാറ്റിപ്പിടിക്കണമെന്ന ശാഠ്യം കൂടിയാണ് ഹോളിവുഡ് ആവശ്യപ്പെടുന്നത്.