News Crime

ഷാജിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: എലിയോറമല സംരക്ഷണ സമിതി വൈസ് ചെയര്‍മാനായ ഷാജിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. 10 മാസത്തോളം നീണ്ട അന്വേഷണത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ നേതൃത്വത്തിലുള്ളവരും അറസ്റ്റിലാകാനുണ്ടെന്നാണ് പോലീസ് പറയുന്നത്.