News Crime

കളിയിക്കാവിളയിലെ പോലീസുകാരന്റെ കൊലപാതകം; അന്വേഷണം ഊര്‍ജ്ജിതം

തിരുവനന്തപുരം: കളിയിക്കാവിളയിലെ പോലീസുകാരന്‍ വിന്‍സെന്റിന്റെ കൊലപാതകം ആസൂത്രിതമാണെന്ന സംശയം ബലപ്പെടുന്നു. വ്യാജ നമ്പര്‍ പതിച്ച കാറിലാണ് കൊലപാതക സംഘം എത്തിയത്. വെടിവച്ചു എന്നു കരുതുന്ന കൊലക്കേസ് പ്രതി രാജ്കുമാറിനായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.