News Crime

ഉത്രയെ കൊന്നത് തന്റെ സങ്കല്‍പത്തിലെ ഭാര്യയാകാന്‍ കഴിയാത്തതിനാലെന്ന് സൂരജ്

കൊല്ലം: തന്റെ സങ്കല്‍പത്തിലെ ഭാര്യയാകാന്‍ കഴിയാത്തതിനാലാണ് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് താന്‍ ഉത്രയെ കൊന്നതെന്ന് സൂരജ് വനം വകുപ്പിനോട് സമ്മതിച്ചു. ഉത്രയെ കൊല്ലാനാണ് താന്‍ മൂര്‍ഖനെ വാങ്ങിയതെന്ന് സുരേഷിന് അറിയാമായിരുന്നുവെന്നും സൂരജ് മൊഴിനല്‍കി. കൊലപാതകത്തിന് ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിന്റെ മുട്ടകളും പാമ്പിന്റെ പടവും വനംവകുപ്പ് കണ്ടെത്തി.