പത്ത് വയസുകാരിയെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു
തെലങ്കാനയിലെ സെക്കന്തരാബാദിന് സമീപം ദമൈഗുഡയിൽ പത്ത് വയസുകാരിയെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇന്ന് രാവിലെയാണ് ദമൈഗുഡ തടാകത്തിൽ നിന്ന് നാലാം ക്ലാസ് വിദ്യാർഥിനിയായ ഇന്ദുവിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തത്. സംഭവത്തിൽ പിന്നിൽ പ്രദേശത്തെ കഞ്ചാവ് മാഫിയയാണെന്ന് ആരോപിച്ച് കുട്ടിയുടെ രക്ഷിതാക്കൾ രംഗത്തെത്തിയത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.