News Crime

മിഖായേല്‍ ഗോര്‍ബച്ചേവിനെതിരായ വധശ്രമം തടഞ്ഞുവെന്ന് ടോം ഷോര്‍

മിഖായേല്‍ ഗോര്‍ബച്ചേവിനെതിരായ വധശ്രമം തടഞ്ഞുവെന്ന് ബ്രിട്ടീഷ് സൈനികനായിരുന്ന ടോം ഷോര്‍. റെഡ് ആര്‍മി ഫാക്ഷനിലെ . 'പില്‍ഗ്രിം സ്‌പൈ' എന്ന പുതിയ പുസ്തകത്തിലാണ് വെളിപ്പടുത്തല്‍. 1989ലാണ് ചാരസംഘടനയായ ടഅടലെ ടോമിനെ രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനാണ് കിഴക്കന്‍ ജര്‍മനിയിലേക്ക് അയച്ചത്. എന്നാല്‍ മിലിറ്ററി നീക്കങ്ങളെ കുറിച്ച് അധികമൊന്നും അറിയനായില്ല. പക്ഷെ ലോകം ഞെട്ടിയേക്കാവുന്ന വലിയൊരു വാര്‍ത്തയ്ക്ക് ടോം കാരണമായി. കിഴക്കന്‍ ജര്‍മനിയുടെ രൂപീകരണത്തിന്റെ 40ാം വാര്‍ഷികാ ഘോഷ ചടങ്ങിനിടെയായിരുന്നു ചരിത്ര പുരുഷനായിത്തീര്‍ന്ന ഗോര്‍ബച്ചേവിനെ മൂന്ന് പേരടങ്ങിയ സംഘം കൊലപ്പെടുത്തനെത്തി യത്. റെഡ് ആര്‍മി ഫാക്ഷനിലെ ബേഡര്‍ മെയിന്‍ഹോഫ് എന്ന സംഘത്തിലേയായിരുന്നു മുന്നുപേരും. എന്നാല്‍ ടോം ബെര്‍ലിനില്‍ വെച്ച് രണ്ട് പേരെ വെടിവെച്ച് കൊലപ്പെടുത്തി. സംഘത്തലവനെ ഗ്രേനേഡ് ആക്രമണത്തിലൂടെയും കീഴടക്കി.ഹോഡര്‍& സ്‌റ്റോട്ടണ്‍ ആണ് പുസ്‌കരത്തിന്റെ പ്രസാധനകര്‍.