News Crime

റമീസിനെ എം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലെത്തിച്ച് എന്‍ഐഎ തെളിവെടുത്തു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി കെ ടി റമീസിനെ മുന്‍ ഐ ടി സെക്രട്ടറി എം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലെത്തിച്ച് എന്‍ഐഎ തെളിവെടുത്തു. സെക്രട്ടറിയേറ്റിന് സമീപമുള്ള ഹെദര്‍ ഫ്‌ലാറ്റിലാണ് തെളിവെടുപ്പ് നടത്തിയത്. തമ്പാനൂരിലുള്ള ഹോട്ടലിലും സ്വപ്നയുടെ അമ്പലമുക്കിലെ ഫ്‌ലാറ്റിലും റമീസിനെ എത്തിച്ച് എന്‍ഐഎ തെളിവെടുപ്പ് നടത്തി.