News Crime

ചോദ്യം ചെയ്യലിനായി എം ശിവശങ്കര്‍ കൊച്ചിയിലേക്ക് തിരിച്ചു

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍.ഐ.എ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി എം. ശിവശങ്കര്‍ കൊച്ചിയിലേക്ക് തിരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ നിന്ന് കഴക്കൂട്ടം വരെ പോലീസ് അകമ്പടി നല്‍കി. മൊഴികളില്‍ വ്യക്തമായ വൈരുദ്ധ്യങ്ങള്‍ പ്രകടമായാല്‍ കടുത്ത നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും. ഇന്ന് കൊച്ചിയില്‍ നടക്കുന്ന ചോദ്യം ചെയ്യല്‍ എം.ശിവശങ്കറിനൊപ്പം, സംസ്ഥാന സര്‍ക്കാരിനും ഏറെ നിര്‍ണ്ണായകമാണ്.