News Crime

പത്ത് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷം ശിവശങ്കറെ വിട്ടയച്ചു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യംചെയ്യലിനു ശേഷം എന്‍ഐഎ വിട്ടയച്ചു. ചോദ്യംചെയ്യലിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച 10 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ശിവശങ്കറിനെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍നിന്ന് പുറത്തുവിട്ടത്. അദ്ദേഹം തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയതായാണ് റിപ്പോര്‍ട്ട്.