News Crime

കലാഭവന്‍മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ

കൊച്ചി: കലാഭവന്‍മണിയുടെ മരണം അമിത മദ്യപാനം മൂലമുള്ള കരള്‍ രോഗ ബാധയെത്തുടര്‍ന്നെന്ന് സി.ബി.ഐയുടെ റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ചൈല്‍ഡ് സി സിറോസിസ് ആണ് മരണകാരണമെന്ന് സി.ബി.ഐ കണ്ടെത്തിയത്. രക്തത്തില്‍ കണ്ടെത്തിയ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം അപകടകരമായ അളവിലുള്ളതല്ലെന്നാണ് കണ്ടെത്തല്‍. 35 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചു.