News Crime

ഗണ്‍മാന്‍ ജയ്‌ഘോഷിന്റെ ആത്മഹത്യ ശ്രമത്തില്‍ ദുരൂഹതയില്ലെന്ന് മുന്‍ ഐബി ഉദ്യോഗസ്ഥന്‍ നാഗരാജ്

തിരുവനന്തപുരം: യു.എ.ഇ കോണ്‍സലേറ്റ് ഗണ്‍മാന്‍ ജയ്‌ഘോഷിന്റെ ആത്മഹത്യ ശ്രമത്തില്‍ ദുരൂഹതയില്ലെന്ന് വിശദീകരിച്ച് സുഹൃത്തും മുന്‍ ഐ.ബി ഉദ്യോഗസ്ഥനുമായ നാഗരാജ്. സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ അറസ്റ്റിലായ ശേഷം ജയഘോഷ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും സുഹൃത്ത് എന്ന നിലയിലാണ് ഫോണ്‍ വിളിച്ചതെന്നും നാഗരാജ് പറഞ്ഞു.