News Crime

ഓച്ചിറയിലെ പെണ്‍കുട്ടിയുടെ പ്രായം പതിനെട്ടില്‍ താഴെ

കൊല്ലം: ഓച്ചിറയില്‍ നിന്നും കാണാതായ രാജസ്ഥാനി പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ മാതൃഭൂമി ന്യൂസിന്. പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്‌കൂളില്‍ നിന്ന് ലഭിച്ച രേഖ പ്രകാരം പെണ്‍കുട്ടിയുടെ പ്രായം 18ല്‍ താഴെ. അതേസമയം പെണ്‍കുട്ടിയെയും മുഖ്യപ്രതി റോഷനെയും ഇന്ന് ഓച്ചിറയിലെത്തിക്കും.