News Crime

അടൂര്‍ പഴകുളം സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; പ്രതികളില്‍ ഒരാള്‍ 4 ലക്ഷം രൂപ തിരിച്ചടച്ചു

പത്തനംതിട്ട: അടൂര്‍ പഴകുളം സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളില്‍ ഒരാള്‍ 4 ലക്ഷം രൂപ തിരിച്ചടച്ചു. ബോയിസ് ഹൈസ്‌കൂള്‍ ശാഖയില്‍ നിന്നും 45 ലക്ഷം അപഹരിച്ചെന്നാണ് പൊലീസ് കേസ്. അതേസമയം, ഭരണസമിതി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയത്തിനു രാഷ്ട്രീയ മാനവും കൈവന്നിട്ടുണ്ട്.