News Crime

ആലപ്പുഴയില്‍ ഒന്നരവയസുകാരിയുടെ മരണം കൊലപാതകമെന്ന് സംശയം

ആലപ്പുഴ: പട്ടണക്കാട് കൊല്ലംവെള്ളി കോളനിയില്‍ പതിനഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. ശ്വാസം കിട്ടാതെയാണ് കുട്ടിയുടെ മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കട്ടിലില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു മാതാപിതാക്കളും ബന്ധുക്കളും ആശുപത്രിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. പോസ്റ്റ് മോര്‍ട്ടത്തിനു വേണ്ടി കുഞ്ഞിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.