News Crime

ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്തു

മലപ്പുറം: മണി ചെയിന്‍ മാതൃകയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ മലപ്പുറം കാളികാവ് ചോക്കോട് സ്വദേശി ആത്മഹത്യ ചെയ്തു. സംസ്ഥാനത്ത് 300 കോടി രൂപയുടെ തട്ടിപ്പ് നടന്നതായുള്ള വിവരങ്ങള്‍ പുറത്തു വരുന്നതിനിടെയാണ് ആത്മഹത്യ. മലപ്പുറം-വയനാട് ജില്ലകളിലായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ പണമാണ് നഷ്ടപ്പെട്ടത്.