ഓപറേഷന് പി ഹണ്ട്:സംസ്ഥാനമാകെ നടത്തിയ റെയിഡില്‍ 41 പേര് അറസ്റ്റില്‍
കുട്ടികള്‍ക്ക് എതിരായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ഓപറേഷന് പി ഹണ്ട് തുടരുന്നു. ഇന്നലെ സംസ്ഥാനമാകെ നടത്തിയ റെയിഡില്‍ 41 പേര് അറസ്റ്റില്‍. 392 ഡിവൈസുകള്‍ പിടിച്ചെടുത്തു. 465 കേന്ദ്രങ്ങളില്‍ നടത്തിയ റെയിഡില്‍ പിടിയിലായവരില്‍ കൂടുതലും ഐ.ടി. രംഗത്ത് ജോലി ചെയ്യുന്നവര്‍.