News Crime

ഒറ്റപ്പാലത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍. നിഷയെ ഭര്‍ത്താവ് സജി കൊലപ്പെടുത്തിയതാണെന്നും കേസ് അന്വേഷിക്കുന്നതില്‍ പോലീസ് വീഴ്ച കാണിച്ചതായും മാതാപിതാക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് നാലിനായിരുന്നു പാല്‍പുറം സ്വദേശിയായ യുവതി ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.