News Crime

പാലാരിവട്ടം:മുഹമ്മദ് ഹനീഷിനെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുഹമ്മദ് ഹനീഷ് ഐഎഎസിനെ വീണ്ടും ചോദ്യം ചെയ്യും. റോഡ്‌സ് ആന്‍ ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ തലപ്പത്തുണ്ടായിരുന്ന ആളെന്ന നിലയിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. ഹനീഷിന് നോട്ടീസ് നല്‍കിയാകും വിളിച്ച് വരുത്തുക. നേരത്തെ മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിലും ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലും സംശയിക്കുന്നവരുടെ പട്ടികയില്‍ ഹനീഷിന്റെ പേരും ഉണ്ടായിരുന്നു. ഒരു തവണ അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യുകയുമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തുന്നത്.