News Crime

പാലത്തായി പീഡനക്കേസ്; വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു

കണ്ണൂര്‍: പാലത്തായി കേസില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. കേസില്‍ തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് രണ്ടു വനിത ഐ.പി.എസ്. ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ, കണ്ണൂര്‍ നാര്‍കോടിക്‌സ് ബ്യൂറോ എഎസ്പി രേഷ്മ രമേഷ് എന്നിവര്‍ സംഘത്തിലുണ്ട്. വനിത ഐ.പി.എസ്. ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കും. പോക്‌സോ ചുമത്തണോയെന്ന കാര്യത്തിലും കുട്ടിയുടെ മൊഴി നിര്‍ണായകമാകും. കേസിന്റെ തുടരന്വേഷണം തിങ്കളാഴ്ച ആരംഭിക്കും.