News Crime

പാനൂരില്‍ പീഡനം: പെണ്‍കുട്ടിയെ നിരന്തരം ചോദ്യം ചെയ്ത് പോലീസ് സമ്മര്‍ദത്തിലാക്കിയെന്ന് ബന്ധുക്കള്‍

കണ്ണൂര്‍: പാനൂരില്‍ അധ്യാപകന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിയെ നിരന്തരം ചോദ്യം  ചെയ്ത് പോലീസ് സമ്മര്‍ദത്തിലാക്കിയതായി ബന്ധുക്കള്‍. കുട്ടിയുടെ മൊഴി പോലീസ് മുഖവിലയ്ക്ക് എടുക്കാന്‍ തയാറായില്ല. കഴിഞ്ഞദിവസം പിടിയിലായ അധ്യാപകനും ബിജെപി പ്രാദേശിക നേതാവും കൂടിയായ പത്മരാജനെ റിമാന്‍ഡ് ചെയ്തു.