News Crime

പറശ്ശിനിക്കടവ് കൂട്ട ബലാത്സംഗ കേസ്; ഒരു വിദ്യാര്‍ത്ഥിനി കൂടി പീഡനത്തിനിരയായതായി പോലീസ്

കണ്ണൂര്‍: പറശ്ശിനിക്കടവില്‍ കൂട്ട ബലാത്സംഗത്തിനിരയായ പത്താംക്ലാസുകാരിയുടെ സഹപാഠിയും പീഡനത്തിന് ഇരയായി എന്ന് പോലീസ്. കേസില്‍ പെണ്‍കുട്ടിയുടെ പിതാവടക്കം 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് നിഖില്‍ പീഡനം നടന്ന ലോഡ്ജിലേക്ക് നടത്തിയ പ്രകടനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.