News Crime

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനെ കൊള്ളയടിച്ചു

മലപ്പുറം: വിദേശത്തു നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ കൊള്ളയടിച്ചു. ദക്ഷിണ കന്നഡ സ്വദേശി അബ്ദുള്‍ നാസര്‍ ഷംസാദിനെയാണ് തട്ടിക്കൊണ്ടുപോയത്. സ്വര്‍ണക്കവര്‍ച്ചയായിരുന്നു ലക്ഷ്യമെന്നും ആളുമാറിയത് അറിഞ്ഞതോടെ കയ്യിലുള്ളതെല്ലാം തട്ടിയെടുത്ത് വിട്ടയച്ചു എന്നും യാത്രക്കാരന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.