News Crime

പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിന്‍സ്റ്റിക്ക് നിര്‍മിച്ചത് തമിഴ്‌നാട്ടിലെ കമ്പനിയില്‍

കൊല്ലം: പത്തനാപുരം പാടത്ത് കണ്ടെത്തിയ ജലാറ്റിന്‍സ്റ്റിക്ക് നിര്‍മിച്ചത് തമിഴ്‌നാട്ടിലെ കമ്പനിയില്‍. തിരുച്ചിയിലെ സ്വകാര്യ കമ്പനിയില്‍ നിര്‍മിച്ചതാണിതെന്ന് പോലീസ് കണ്ടെത്തി. സണ്‍ 90 ബ്രാന്റ് ജലാറ്റിന്‍സ്റ്റിക്കാണിത്.ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കാണ് വിറ്റതെന്ന് കണ്ടെത്താനായിട്ടില്ല. എ.ടി.എസ് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കും. ബോംബ് നിർമ്മാണം പഠിപ്പിക്കാൻ വേണ്ടിയാണ് ജലാറ്റിൻസ്റ്റിക് എത്തിച്ചതെന്നാണ് സൂചന.

Watch Mathrubhumi News on YouTube and subscribe regular updates.