News Crime

പത്തനാപുരം സ്വദേശി വിനീഷിനേറ്റത് ക്രൂര മര്‍ദ്ദനം; വിനീഷിനെ വ്യാജപീഡന കേസില്‍ കുടുക്കിയെന്ന് അമ്മ

കൊല്ലം: കൊല്ലം പത്തനാപുരത്ത് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയി മര്‍ദ്ദിച്ച ശേഷം വ്യാജ പീഡനപരാതി നല്‍കി കേസില്‍ കുടുക്കുകയായിരുന്നുവെന്ന് മര്‍ദ്ദനമേറ്റ വിനീഷിന്റെ മാതാവ്. വിനീഷിന്റെ ജനനേന്ദ്രയത്തിലടക്കം മര്‍ദ്ദിച്ച ശേഷം പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. വിനീഷിന്റെ വൈദ്യപരിശോധന പോലും നടത്താന്‍ പോലീസ് തയാറായില്ലെന്നും ആരോപണമുണ്ട്.