News Crime

ഹൈവേ കൊള്ളസംഘത്തലവന്‍ പട്ടാളം വിപിന്‍ അറസ്റ്റില്‍

പാലക്കാട്: ഹൈവേ കൊള്ള സംഘത്തലവന്‍ പട്ടാളം വിപിനെ പാലക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ദേശീയപാതകള്‍ കേന്ദ്രീകരിച്ച് പോലീസ് ചമഞ്ഞ് വ്യാപാരികളില്‍ നിന്ന് പണവും സ്വര്‍ണ്ണവും തട്ടുന്ന സംഘത്തലവനാണ് തൃശ്ശൂര്‍ സ്വദേശിയായ വിപിന്‍.