News Crime

പെരിയ ഇരട്ടക്കൊല; വിദേശത്തേക്ക് കടന്ന പ്രതിയെ വിമാനത്താവളത്തിൽ നിന്ന് പിടികൂടി

മംഗലാപുരം: പെരിയ ഇരട്ടക്കൊലപാതക കേസിൽ വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ. പാക്കം സ്വദേശി സുബീഷാണ് മംഗലാപുരം വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. കൊലപാതകം നടന്നതിന് പിന്നാലെ ഫെബ്രുവരി 17ന് ശേഷമാണ് സുബീഷ് നാട്ടിൽ നിന്ന് കടന്നുകളഞ്ഞത്. ഉദുമ മേഖലയിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിരുന്ന ആളായിരുന്നു സുബീഷ്. കൊലപാതകം നടന്ന ആദ്യ ദിനങ്ങളിൽ ഇയാൾ പ്രദേശത്തുണ്ടായിരുന്നു. എന്നാൽ അന്വേഷണം ശക്തമായതോടെ ഇയാൾ മുങ്ങി. വിദേശത്തേക്ക് കടന്നുവെന്ന് മനസിലായതോടെ സുബീഷിനെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് തുടങ്ങിയിരുന്നു. ഇതിനിടെ വ്യാഴാഴ്ച രാവിലെ മംഗലാപുരം വിമാനത്താവളത്തിലെത്തിയ സുബീഷിനെ പോലീസ് പിടികൂടുകയായിരുന്നു.