News Crime

1500 കോടിയുടെ സ്വര്‍ണക്കടത്തില്‍ പെരുമ്പാവൂര്‍ സ്വദേശി അംജത്ത് അറസ്റ്റില്‍

കൊച്ചി: 1500 കോടിയുടെ സ്വര്‍ണക്കടത്തില്‍ ഒരു പെരുമ്പാവൂര്‍ സ്വദേശിയെകൂടി ഡിആര്‍ഐ അറസ്റ്റ് ചെയ്തു. മുംബൈയില്‍ നിന്നുള്ള ഡിആര്‍ഐ സംഘമാണ് അംജത്ത് സി സലിമിനെ അറസ്റ്റ് ചെയ്തത്. അംജത്ത് സ്വര്‍ണക്കടത്തില്‍ വന്‍ നിക്ഷേപം നടത്തിയിരുന്നതായി ഡിആര്‍ഐയുടെ റിപ്പോര്‍ട്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 18 ആയി.