News Crime

പെരിയ ഇരട്ടക്കൊലക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു; കൊലയ്ക്ക് കാരണം വ്യക്തിവിരോധമെന്ന് പോലീസ്

കാസര്‍കോട്: പെരിയ കല്ലിയോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകത്തിന് കാരണം വ്യക്തി വിരോധമെന്നും രാഷ്ട്രീയക്കാരുള്‍പ്പെട്ട കൊലപാതകമാണന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. നേരത്തെ കുറ്റപത്രം രണ്ടായി നല്‍കാനായിരുന്നു തീരുമാനം. പോലീസ് പിടിയിലാകാനുണ്ടായിരുന്നു പ്രതിയെ പിടികൂടാനാകാത്തതിനാലായിരുന്നു ഈ തീരുമാനം എന്നാല്‍ സുബീഷ് എന്ന പ്രതി പോലീസ് പിടിയിലായതോടെ ഒന്നായി തന്നെ കുറ്റപത്രം നല്‍കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു.