News Crime

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടവെയ്പ്പ്: നടി ലീന മരിയ പോള്‍ പോലീസിന് മൊഴി നല്‍കി

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടവെയ്പ്പ് സംഭവത്തില്‍ സ്ഥാപന ഉടമ നടി ലീന മരിയ പോള്‍ പോലീസിന് മൊഴി നല്‍കി. സംഭവത്തിന് പിന്നില്‍ ആരാണെന്നറിയില്ലെന്ന് ലീന പറഞ്ഞു. തനിക്ക് വധഭീഷണി ഉണ്ടെന്നും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ലീന മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.