News Crime

മലപ്പുറത്ത് കുഴല്‍പ്പണ ലോബിയും സ്വര്‍ണകടത്ത് സംഘങ്ങളും തമ്മില്‍ ബന്ധമുള്ളതായി പോലീസ്

മലപ്പുറം: മലപ്പുറത്ത് കുഴല്‍പ്പണ ലോബിയും സ്വര്‍ണകടത്ത് സംഘങ്ങളും തമ്മില്‍ ബന്ധമുള്ളതായി പോലീസ്. കോട്ടയ്ക്കലില്‍ ഓട്ടോയില്‍ കുഴല്‍പ്പണം കൊണ്ടുപോയവരെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരെ തട്ടിക്കൊണ്ടു പോയ കേസിലും ബന്ധമുണ്ടെന്ന് ജില്ലാ പോലീസ് മേധാവി യു.അബ്ദുള്‍കരീം പറഞ്ഞു.