News Crime

സോളോ റൈഡര്‍ സന്ദീപിന്റെ തിരോധാനം: കാമുകിയോടൊപ്പം ജീവിക്കാന്‍ നാടു വിട്ടതെന്ന് പോലീസ്

കോഴിക്കോട്: ഒന്നരമാസം മുമ്പ് കോഴിക്കോട് കുറ്റിയാടിയില്‍ നിന്നും കാണാതായ സോളോ റൈഡര്‍ സന്ദീപിനെ പോലീസ് കണ്ടെത്തി. ഭാര്യയേയും കുട്ടിയേയും ഉപേക്ഷിച്ച് കാമുകിയോടൊപ്പം ജീവിക്കാന്‍ സന്ദീപ് തിരോധാന നാടകമുണ്ടാക്കി നാടു വിട്ടതാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മുംബൈയില്‍ നിന്നും കണ്ടെത്തിയതോടെ ഏറെ ആശങ്ക സൃഷ്ടിച്ച കേസിന്റെ ചുരുളഴിയുകയാണ്.