News Crime

ഏലൂര്‍ ജ്വല്ലറിക്കൊള്ളക്കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

കൊച്ചി: കൊച്ചി ഏലൂര്‍ ജ്വല്ലറിക്കൊള്ളക്കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. കവര്‍ച്ചാസംഘത്തിനായി ലോഡ്ജുകളില്‍ തിരച്ചില്‍ നടത്തി. ഏലൂരിലെ ഐശ്വര്യ ജ്വല്ലറിയില്‍ നിന്ന് ഒന്നരക്കോടിരൂപയുടെ സ്വര്‍ണമാണ് കഴിഞ്ഞദിവസം മോഷണം പോയത്.