News Crime

കാട്ടാക്കട കൊലപാതകത്തില്‍ പോലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: കാട്ടാക്കട കൊലപാതകത്തില്‍ പോലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. വിവരമറിയിച്ചിട്ടും ഒന്നര മണിക്കൂര്‍ വൈകിയാണ് പോലീസ് സ്ഥലത്തെത്തിയതെന്ന് ഡിവൈഎസ്പിയുടെ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ഡിവൈഎസ്പിയുടെയും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസുകാര്‍ക്കെതിരെ തിരുവനന്തപുരം റൂറല്‍ എസ് പി നടപടിയെടുത്തേക്കും. കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതി കൂടി കീഴടങ്ങി.