News Crime

കാറില്‍ കടത്തുകയായിരുന്ന 110 കിലോഗ്രാം കഞ്ചാവ് പിടികൂടി

കാസര്‍കോട്: ചിറ്റാരിക്കലില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 110 കിലോഗ്രാം കഞ്ചാവാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി.