News Crime

പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയേല്‍ കൈമാറ്റം ചെയ്തത് കോടികള്‍ വിലയുള്ള ഭൂമി

പത്തനംതിട്ട: പിടിയിലാകുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് പോപ്പുലര്‍ ഫിനാന്‍സ് എം.ഡി തോമസ് ഡാനിയേല്‍, കോടികള്‍ വിലയുള്ള ഭൂമി കൈമാറ്റം ചെയ്തു. നിക്ഷേപത്തുക എല്‍.എല്‍.പി കമ്പനികളിലേക്ക് വക മാറ്റിയ വിഷയത്തില്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹം ഉണ്ടായെന്നും സൂചനകള്‍ ഉണ്ട്. അതേസമയം, തെളിവെടുപ്പിന് ശേഷം പ്രതികളെ ഇന്ന് പത്തനംതിട്ടയില്‍ തിരികെ എത്തിക്കും.