News Crime

അടിമാലിയില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: വൈദികന്‍ അറസ്റ്റില്‍

ഇടുക്കി: അടിമാലിയില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വൈദികനെ പൊലീസ് അറസ്റ്റു ചെയ്തു. അടിമാലിയില്‍ ആയുര്‍വേദ ആശുപത്രി നടത്തുന്ന ഫാ. റെജി പാലക്കാടനാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ എത്തിയ ഇരുപത്തിരണ്ടുകാരിയെ ചികിത്സക്കിടെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.