News Crime

കോണ്‍സുലേറ്റിന് നല്‍കിയ ഐഫോണുകളിലൊന്ന് ചെന്നിത്തലയ്ക്ക് നല്‍കിയെന്ന് യുണിടാക് എംഡി

കൊച്ചി: സ്വപ്നയുടെ ആവശ്യപ്രകാരം യൂണിടാക്ക് വാങ്ങി നല്‍കിയ 5 ഐ ഫോണുകളില്‍ ഒന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് സമ്മാനമായി നല്‍കിയെന്ന് കമ്പനി ഉടമയുടെ ആരോപണം. യു.എ.ഇ ദിനാഘോഷത്തിനെത്തുന്ന വിശിഷ്ട വ്യക്തികള്‍ക്ക് നല്‍കാനായി 5 മൊബൈല്‍ ഫോണുകളാണ് യൂണിടാക്ക് വാങ്ങി കൊടുത്തെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വെളിപ്പെടുത്തിയത്.ലൈഫിലെ മൊത്തം കമ്മീഷന്‍ 4 കോടി 48 ലക്ഷമാണെന്നും സന്തോഷ് ഈപ്പന്‍ സമ്മതിച്ചു.