News Crime

വയനാട്ടില്‍ 17കാരിയെ പീഡിപ്പിച്ചതായി പരാതി; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

വയനാട്: പട്ടികവര്‍ഗ വിഭാഗകാരിയായ 17കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഒന്നര വര്‍ഷത്തോളം പെണ്‍കുട്ടിയെ ആരുമില്ലാത്ത സമയങ്ങളില്‍ പീഡിപ്പിച്ചെന്നാണ് കോണ്‍ഗ്രസ് നേതാവ് ഒ.എം.ജോര്‍ജിനെതിരായ പരാതി. കഴിഞ്ഞയാഴ്ച ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയിപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലാണ്.