News Crime

വാളയാറില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച 55കാരനെ പോലീസ് അറസ്റ്റുചെയ്തു

പാലക്കാട്: വാളയാറില്‍ 8 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് പിടിയിലാകുമെന്ന് കണ്ടതോടെ 55-കാരനായ പ്രതി ആത്മഹത്യാക്കുറിപ്പെഴുതിവച്ച് ഒളിവില്‍പോവുകയായിരുന്നു. തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതിയെ നാട്ടുകാര്‍ കൈയേറ്റം ചെയ്തു.