News Crime

രണ്ട് ബാലികാ പീഡനക്കേസുകളിലെ പ്രതികള്‍ പിടിയില്‍

മലപ്പുറം: വിവാദമായ രണ്ട് ബാലികാ പീഡനക്കേസുകളിലെ പ്രതികള്‍ പിടിയില്‍. അരീക്കോട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ പിടിയിലായത്. മങ്കട കേസിലെ പ്രധാന പ്രതിയായ പാണ്ടിക്കാട് സ്വദേശിയും അറസ്റ്റിലായി. ലോക്കല്‍ പോലീസ് അട്ടിമറിച്ച കേസുകള്‍ മാതൃഭൂമി ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്.