News Crime

താഴ്ന്ന ജാതിയെന്ന് ആരോപിച്ച് മുടിവെട്ടാന്‍ അനുവദിച്ചില്ല; വട്ടവടയിലെ ബാര്‍ബര്‍ ഷോപ്പ് അടച്ചുപൂട്ടി

ഇടുക്കി: വട്ടവടയിലെ ജാതി വിവേചന പ്രശ്‌നത്തില്‍ ശക്തമായ നടപടിയുമായി പട്ടികജാതി ക്ഷേമ സമിതി. താഴ്ന്ന ജാതിയെന്ന് ആരോപിച്ച് മുടിവെട്ടാന്‍ അനുമതി നല്‍കാത്ത ബാര്‍ബര്‍ ഷോപ്പ് അടച്ചുപൂട്ടി. എല്ലാവര്‍ക്കും മുടിവെട്ടാന്‍ കഴിയുന്ന ബാര്‍ബര്‍ ഷോപ്പ് ആരംഭിക്കാന്‍ വട്ടവടയില്‍ ബ്ലോക്ക് പഞ്ചായത്ത് മുറി അനുവദിച്ചു.