News Crime

കൊല്ലത്ത് ആറാം ക്ലാസുകാരിയുടെ മരണത്തില്‍ കഞ്ചാവ് മാഫിയക്ക് പങ്കെന്ന് ബന്ധുക്കള്‍

കൊല്ലം: കൊല്ലം പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രാക്കുളം സ്വദേശി മുഹമ്മദ് കുഞ്ഞിന്റെ മകള്‍ അമീനയാണ് മരിച്ചത്. അമീന ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തില്‍ കഞ്ചാവ് മാഫിയക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു.