News Crime

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരവുമായി ഗാര്‍ഡിയനും ടൈം മാഗസിനും

ടൈംസും 2018ല്‍ കൊല്ലപ്പെട്ട ഒരുപിടി മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരമൊരുക്കുകയാണ് ദ ഗാര്‍ഡിയനും ടൈം മാഗസിനും. സത്യം തുറന്നു പറയേണ്ടി വന്നതിനാല്‍ ജീവന്‍ നഷ്ടപ്പെട്ട ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ക്കണ് ദ ഗാര്‍ഡിയന്റെ ആദരം. 2018ല്‍ കൊല്ലപ്പെട്ടവരാണ് ഈ മാധ്യമപ്രവര്‍ത്തകര്‍. അഫ്ഗാനിലെ റേഡിയോ ആസാദിയിലെ ട്രെയിനീ പ്രൊഡ്യൂസര്‍ മഹ്‌റം ദുരാനി. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ പെണ്‍കുട്ടി. ബോംബ് സ്‌ഫോടനത്തിലാണ് അവള്‍ കൊല്ലപ്പെട്ടത്. അഴിമതിക്ക് എതിരേ ശബ്ദമുയര്‍ത്തിയതിനാണ് ബ്രസീലിലെ മാധ്യമപ്രവര്‍ത്തകന്‍ ജെഫേഴ്‌സണ്‍ പ്യരേസാ ലോപ്പസ് വെടിയേറ്റ് മരിച്ചത്. ഐ.എസില്‍ നിന്ന് നിരന്തരം ഭീഷണി നേരിട്ട സിറിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ഇബ്രാഹിം അല്‍ മുഞ്ഞാര്‍. സ്വന്തം വീടിനു മുന്നില്‍ വെച്ച് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പ്രധാനമന്ത്രി റോബര്‍ട്ട് ഫികോയുടെ രാജിക്കായി നടത്തിയ പ്രകടനത്തില്‍ പങ്കെടുത്ത സ്ലോവേക്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ജാന്‍ കുസിയാക്ക്. കുസിയാക്കും പ്രതിശ്രുതവധുവും അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍. മാധ്യമപ്രവര്‍ത്തനത്തിനു വേണ്ടി മെക്‌സിക്കോയില്‍ ബലിയാക്കപ്പെട്ട ലെസ്ലീ ആന്‍ പമേല ഡെല്‍ റിയല്‍. തട്ടിക്കൊണ്ടു പോയി കൊന്നു കളഞ്ഞ ലിബിയന്‍ ഫോട്ടോഗ്രാഫര്‍ മൂസാ അബ്ദുള്‍ കരീം. കാപ്പിറ്റല്‍ ഗസറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട റോബ് ഹിയാസെന്‍. ശ്രീനഗറില്‍ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ച ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ഷുജ്ജാത്ത് ബുഖാരി. റൈസിഗഗ് കാശ്മിര്‍ പത്രത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍. കൊളംബിയില്‍ മയക്കുമരുന്ന് ലോബിക്ക് എതിരേ തൂലിക ചലിപ്പിച്ച് മരണം ഏറ്റുവാങ്ങിയ പോള്‍ റിവാസ് ബ്രാവോ. ധീരരാണ് അവര്‍ മരണത്തിനു പോലും തോല്‍പിക്കാന്‍ കഴിയാത്ത പ്രതിഭകള്‍. 2018ല്‍ ലോകമൊട്ടാകെ കൊല്ലപ്പെട്ട 30 മാധ്യമപ്രവര്‍ത്തകരുടെ പട്ടികയില്‍ നിന്നാണ് ഒമ്പതു പേരുകള്‍ തെരഞ്ഞെടുത്തത്. അവരിലൂടെ മരിച്ച എല്ലാവരുടെയും യശസ് ഉയര്‍ത്തിപ്പിടിക്കുകയാണ്. തുര്‍ക്കിയില്‍ കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകര്‍ ജമാല്‍ ഖഷോഗി അടക്കമുള്ള നാലു മാധ്യപ്രവര്‍ത്തകര്‍ക്കും ഒരു മാധ്യമസ്ഥാപനത്തിനുമാണ് ടൈം മാഗസിന്റെ ഇത്തവണത്തെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്. സത്യത്തിനു വേണ്ടി വലിയ വില നല്‍കേണ്ടി വന്നവര്‍ എന്നാണ് ടൈംസ് വിശേഷിപ്പിച്ചത്. ജോലിയുടെ പേരില്‍ മരണത്തിന് ഇരയാക്കപ്പെട്ട ഒമ്പതു മാധ്യമപ്രവര്‍ത്തകാണ് ദ ഗാര്‍ഡിയന്‍ ആദരം നലകുന്നത്.