News Crime

വയലാറിൽ ആർ.എസ്.എസ്. പ്രവർത്തകൻ വെട്ടേറ്റുമരിച്ചു; ആലപ്പുഴയിൽ ഇന്ന് ബി.ജെ.പി. ഹർത്താൽ

ആലപ്പുഴ: ചേർത്തല, വയലാറിൽ ആർഎസ്എസ് - എസ്ഡിപിഐ സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. ആർഎസ്എസ് നാഗം കുളങ്ങര ശാഖ മുഖ്യശിക്ഷക് തട്ടാംപറമ്പിൽ നന്ദു കൃഷ്ണ(22) ആണ് മരിച്ചത്. മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും 4 എസ്ഡിപിഐ പ്രവർത്തകർക്കും സംഘർഷത്തിൽ പരുക്കേറ്റു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് ആലപ്പുഴ ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.