News Crime

ശാന്തന്‍പാറ കൊലപാതകക്കേസിലെ പ്രതികള്‍ വിഷം കഴിച്ച നിലയില്‍; രണ്ടര വയസുള്ള കുഞ്ഞ് മരിച്ചു

ഇടുക്കി: ശാന്തന്‍പാറ കൊലപാതകക്കേസിലെ പ്രതി വസീമിനെയും കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയെയും മുംബൈയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഗുരുതരാവസ്ഥയിലുള്ള ഇരുവരും പന്‍വേല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടര വയസുള്ള മകള്‍ മരിച്ചു.